ഗവ.മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗവ.മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് നവംബര്‍ 29 ന് രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. 

പ്രൊഫസര്‍ (ഒരു ഒഴിവ്)-യോഗ്യത: ജനറല്‍ മെഡിസിന്‍/ജീറിയാട്രിക് മെഡിസിന്‍/ഫാമിലി മെഡിസിന്‍ പോസ്റ്റ് ഗ്രാജുവേറ്റ്, എം.സി.ഐ, നിഷ്‌കര്‍ഷിച്ചിട്ടുളള പ്രവൃത്തിപരിചയം, ജീറിയാട്രിക് പരിപാലനത്തില്‍ താല്പര്യമുളള മെഡിസിന്‍ വിഭാഗത്തിലെ വിരമിച്ച പ്രൊഫസര്‍മാര്‍ക്ക് മുന്‍ഗണന, പ്രതിമാസ വേതനം 75,000/- രൂപ; അസിസ്റ്റന്റ് പ്രൊഫസര്‍ (രണ്ട് ഒഴിവ്)-യോഗ്യത: എം.ഡി (ജനറല്‍ മെഡിസിന്‍) ഒരു വര്‍ഷത്തെ സീനിയര്‍ റസിഡന്‍സി പരിചയം, പ്രതിമാസ വേതനം 50,000/- രൂപ; മെഡിക്കല്‍ ഓഫീസര്‍ (നാല് ഒഴിവ്), യോഗ്യത: എം.ബി.ബി.എസ്, എം.സി.ഐ അംഗീകൃത മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷത്തെ അധ്യാപന പരിചയം, പ്രതിമാസ വേതനം 40,000/- രൂപ/-. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. 


LATEST NEWS