ഡെപ്യൂട്ടേഷന്‍ ഒഴിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡെപ്യൂട്ടേഷന്‍ ഒഴിവ്

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഒഴിവുള്ള എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്ററുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റാങ്കില്‍ കുറയാത്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരോ ആയിരിക്കണം. സ്‌കൂളിലോ കോളേജിലോ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും എന്‍.എസ്.എസ് ട്രെയനിംഗും നേടിയിട്ടുള്ളവരാകണം. പ്രായം 50 വയസ് കവിയരുത്. വിശദവിവരങ്ങള്‍ www.dhse.kerala.gov.in-ല്‍ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ പത്ത് വൈകിട്ട് അഞ്ച് മണി. 


LATEST NEWS