മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് പാക്കേജ് സംവിധാനം: ഹിമ ശങ്കര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് പാക്കേജ് സംവിധാനം: ഹിമ ശങ്കര്‍

കൊച്ചി: മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് പാക്കേജ് സംവിധാനം നിലനില്‍ക്കുന്നുണ്ടെന്ന് ചലചിത്ര - നാടക നടി ഹിമ ശങ്കര്‍.  ഹിമ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിരുന്ന സമയത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ തന്നെ വിളിച്ചതായും ഹിമ പറഞ്ഞു. പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോട് തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറഞ്ഞു. പറഞ്ഞ ആളുടെ പേര് വ്യക്തമാക്കാന്‍ ഹിമ തയ്യാറായില്ല.

പഠനം കഴിഞ്ഞ ശേഷവും ഇത്തരത്തില്‍ ആളുകള്‍ സമീപിച്ചിരുന്നു എന്നും സമീപിച്ച മൂന്ന് പേരോട് പറ്റില്ലെന്ന് പറഞ്ഞു എന്നും ഹിമ ശങ്കര്‍ പറഞ്ഞു. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യമില്ലെന്നും ഹിമ പറഞ്ഞു. മലയാള സിനിമയില്‍ എന്നും ആണ്‍ മേല്‍ക്കോയ്മാ മനോഭാവമാണുള്ളത്. സമൂഹത്തില്‍ എല്ലാവരും ആവശ്യപ്പെടുന്നത് സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നുപറയണമെന്നാണ്. എന്നാല്‍ അഭിപ്രായം തുറന്ന് പറഞ്ഞാല്‍ അവരെ സമൂഹം മോശക്കരായി ചിത്രീകരിക്കുമെന്നും ഹിമ പറഞ്ഞു. സര്‍വോവരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാര്‍ത്തസമ്മേളനത്തിലാണ് നടി ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.


LATEST NEWS