അനുവാദമില്ലാതെ തന്റേയും മക്കളുടെയും ഫോട്ടോ പരസ്യത്തിന് ഉപയോഗിച്ചു : അരിശം തീരത്ത് ഹൃത്വിക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനുവാദമില്ലാതെ തന്റേയും മക്കളുടെയും ഫോട്ടോ പരസ്യത്തിന് ഉപയോഗിച്ചു : അരിശം തീരത്ത് ഹൃത്വിക്

അനുവാദമില്ലാതെ തന്റേയും മക്കളുടെയും ഫോട്ടോ പരസ്യത്തിന് ഉപയോഗിച്ച ഫാഷന്‍ ബ്രാന്‍ഡ് ടോമി ഹില്‍ഫിഗറിനെ ഹൃത്വിക്  കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഒരു ഫാഷന്‍ മാസികയ്ക്ക് വേണ്ടി ഹൃതികും മക്കളായ ഹൃഹാന്‍, ഹൃദാന്‍ എന്നിവര്‍ അണി നിരന്ന ചിത്രം ടോമി ഹില്‍ഫിഗര്‍ പരസ്യ ചിത്രത്തിന് ഉപയോഗിക്കുകയായിരുന്നു.

ട്വിറ്ററിലൂടെയാണ് റോഷന്‍ അരിശം തീര്‍ത്തത്. താനോ കുട്ടികളോ ഹില്‍ഫിഗര്‍ അണിയാറില്ലെന്ന് സൂചിപ്പിച്ച റോഷന്‍, നട്ടെല്ല് നഷ്ടമായെങ്കില്‍ അതു കണ്ടെത്തി നല്‍കാന്‍ ഒരു സംഘത്തെ അയയ്ക്കാമെന്നും അറിയിച്ചു. അധികം വൈകാതെ ടോമി ഹില്‍ഫിഗര്‍ ക്ഷമാപണം നടത്തി. എന്‍ഡോഴ്‌സെന്റ് എന്ന രീതിയിലല്ല ചിത്രം ഉപയോഗിച്ചത് എന്നും ട്വീറ്റ് ചെയ്തു.


LATEST NEWS