ഇന്ത്യ സ്കില്‍സ് കേരള മാര്‍ച്ച്‌ 18 വരെ അപേക്ഷിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ സ്കില്‍സ് കേരള മാര്‍ച്ച്‌ 18 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ഇന്ത്യ സ്കില്‍സ് കേരള 2018 എന്ന പേരില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ മല്‍സരത്തിലേക്ക് മാര്‍ച്ച്‌ 18 വരെ അപേക്ഷിക്കാം. 

ലോക നൈപുണ്യ മല്‍സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 20 മേഖലകളിലെ നൈപുണ്യശേഷിയാണ് ജില്ലാ, മേഖലാ, സംസ്ഥാന തലത്തില്‍ നടക്കുന്ന ഇന്ത്യ സ്കില്‍സ് കേരള 2018ല്‍ പരിശോധിക്കുന്നത്. തങ്ങള്‍ക്ക് അഭിരുചിയുള്ള മേഖലകള്‍ തിരിച്ചറിഞ്ഞ് മല്‍സരിക്കാം. ഏതെങ്കിലും സാങ്കേതിക യോഗ്യത നേടിയിട്ടുള്ളവര്‍ക്കു മാത്രമല്ല സ്വയം നൈപുണ്യം സ്വായത്തമാക്കിയിട്ടുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. മല്‍സര മേഖലകള്‍ ഇവയാണ്:

1. കാര്‍പ്പെന്ററി 
2. പെയ്ന്റിങ് ആന്‍ഡ് ഡെക്കറേറ്റിങ് 
3. പ്ലംബിങ് ആന്‍ഡ് ഹീറ്റിങ് 
4. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ് 
5. വോള്‍ ആന്‍ഡ് ഫ്ളോര്‍ ടൈലിങ് 
6.ഫാഷന്‍ ടെക്നോളജി 
7. ഇലക്‌ട്രോണിക്സ് 
8. മെക്കാനിക്കല്‍ ഇന്‍ജിനീയറിങ്, കാഡ് 
9.ഇലക്‌ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍

10. വെല്‍ഡിങ് 
11. സിഎന്‍സി മില്ലിങ് 
12. സിഎന്‍സി ടര്‍ണിങ് 
13.ബേക്കറി 
14. റസ്റ്ററന്റ് സര്‍വീസ് 
15. ഓട്ടോമൊബീല്‍ ടെക്നോളജി 
16. ഫ്ളോറിസ്ട്രി 
17. ഗ്രാഫിക് ഡിസൈന്‍ ടെക്നോളജി 
18. 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട് 
19. വെബ് ഡിസൈന്‍ ആന്‍ഡ് ഡവലപ്മെന്റ് 
20. മൊബൈല്‍ റോബോട്ടിക്സ്

2018 ജനുവരി ഒന്നിന് 21 വയസ്സിന് താഴെയുള്ള (01.01.1997നോ അതിനു ശേഷമോ ജനിച്ച) ഇന്ത്യന്‍ പൗരനായിരിക്കണം മല്‍സരാര്‍ഥി. 
മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ www.indiaskillskerala.com എന്ന സൈറ്റ് വഴി മാര്‍ച്ച്‌ 18 വരെ രജിസ്റ്റര്‍ ചെയ്യാം. മല്‍സരം, രജിസ്ട്രേഷന്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്ക് ? indiaskillskerala2018@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0471-2735949, 8547878783, 9633061773.


LATEST NEWS