ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍ക്കാനാവില്ലെന്ന് പൊലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍ക്കാനാവില്ലെന്ന് പൊലീസ്

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍ക്കാനാവില്ലെന്ന് പൊലീസ്. ഹണീബി ടു സിനിമയില്‍ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പ്  ഉപയോഗിച്ചതും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റങ്ങളാണ്. ഇവ പരാതിക്കാരിയുമായുള്ള ഒത്തീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാനാവില്ല എന്നും പോലീസ്. പ്രതിഫലം നല്‍കിയില്ലെന്ന പരാതി മാത്രമാണ് ഒത്തുതീര്‍പ്പിലൂടെ അവസാനിപ്പിക്കാനുകയെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാര്യം വിശദീകരിച്ച് പൊലിസ് കോടതിയെ നിലപാട് അറിയിക്കും.

 ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലു പ്രതികള്‍ക്കും എതിരായ കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി കോടതിയെ അറിയിച്ചിരുന്നു. നാല് പേര്‍ക്കുമെതിരെ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും ഇവര്‍ക്കു ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ നല്‍കിയ സത്യവാങ്മൂലത്തിലാണ് നടി മലക്കം മറിഞ്ഞത്. 


ഹണീബീ ടു എന്ന ചിത്രത്തില്‍ നടിയുടെ അനുമതിയില്ലാതെ ബോഡി ഡബിളിങ് നടത്തുകയും പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയതുവെന്നാണ് നടി പരാതി നല്‍കിയത്. ഷൂട്ടിങ് നടന്ന കുമ്പളത്തെ ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പു നടത്തിയിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്കു തെളിവുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തസാഹചര്യത്തിലാണ് മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിച്ചെന്നാണ് നടി സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്‌.