അധ്യാപകരെ ആവശ്യമുണ്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അധ്യാപകരെ ആവശ്യമുണ്ട്

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ കോന്നി, ചെങ്ങന്നൂര്‍ കേന്ദ്രങ്ങളിലേക്ക് ശാസ്ത്രം, ഭാഷ, വ്യക്തിത്വവികസനം, നിയമം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് ആലപ്പുഴ, പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്ന, പരിചയ സമ്പന്നരായ അധ്യാപകരെ ആവശ്യമുണ്ട്. 

ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അഞ്ചുവര്‍ഷത്തെ അധ്യയന പരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം. വിരമിച്ച അധ്യാപകരേയും പരിഗണിക്കും. ഞായറാഴ്ച ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. താത്പര്യമുളളവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍, കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍.പി.ഒ., തിരുവനന്തപുരം-695 003 എന്ന വിലാസത്തിലോ, directorccek@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. അവസാന തീയതി നവംബര്‍ 30, ഫോണ്‍: 0471-2313065,2311654. 


LATEST NEWS