പട്ടികവര്‍ഗ വനിതകള്‍ക്ക് തൊഴിലവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പട്ടികവര്‍ഗ വനിതകള്‍ക്ക് തൊഴിലവസരം

മലപ്പുറം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന വനിതകള്‍ക്കായി സംവരണം ചെയ്ത ആയ തസ്തികയില്‍ 10 താല്‍ക്കാലിക ഒഴിവുകളുണ്ട്. യോഗ്യത- ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസ്സായിരിക്കണം. എന്നാല്‍ ബിരുദ ധാരികള്‍ ആകരുത്. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ സൊസൈറ്റീസ് ആക്ടുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ ആയ ആയിട്ടൂളള ഒരു വര്‍ഷത്തില്‍ കുറയാത്ത പരിചയം ഉണ്ടാവണം. വയസ്സ് : 2016 ജനുവരി ഒന്നിന് 18 - 41 (നിയമാനുസൃത വയസ്സിളവ് ബാധകമാണ്), ശമ്പളം: 16500-35700 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ മൂന്നിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. 


LATEST NEWS