കാന്‍ ഫിന്‍ ഹോംസ് ലിമിറ്റഡില്‍ വിവിധ തസ്തികയില്‍ 30 ഒഴിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാന്‍ ഫിന്‍ ഹോംസ് ലിമിറ്റഡില്‍ വിവിധ തസ്തികയില്‍ 30 ഒഴിവ്

കനറാ ബാങ്കിന്റെ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ കാന്‍ ഫിന്‍ ഹോംസ് ലിമിറ്റഡില്‍ മാനേജര്‍ തസ്തികയില്‍ 30 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാര്‍ക്കോടെ ബിരുദം. പ്രയം 25-35.https://www.canfinhomes.com/career വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 18 വൈകിട്ട് അഞ്ച്. വിശദവിവരം വെബ്സൈറ്റില്‍.കാന്‍ ഫിന്‍ ഹോംസ് ലിമിറ്റഡില്‍ ജൂനിയര്‍ ഓഫീസര്‍ 100 ഒഴിവ്. കരാര്‍ നിയമനമാണ്. യോഗ്യത ബിരുദം. ഡാറ്റ എന്‍ട്രി/ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ അഭിലഷണീയം. പ്രായം 21-30. ഒരുവര്‍ഷത്തേക്കാണ് ആദ്യം നിയമനം നല്‍കുക. പിന്നീട് തൊഴിലിലുള്ള പ്രകടനം പരിശോധിച്ച്‌ നീട്ടി നല്‍കും. സീനിയര്‍ മാനേജര്‍(ഇന്‍സ്പക്ഷന്‍ ആന്‍ഡ് ഓഡിറ്റ്) 10 ഒഴിവ്. 

കരാര്‍ നിയമനമാണ്. ബാങ്കില്‍നിന്നൊ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നെ സീനീയര്‍മാനേജര്‍ (സ്കെയില്‍ മൂന്ന്) തസ്തികയില്‍ കുറയാതെ രണ്ട് വര്‍ഷത്തിനുള്ളില്‍ വിരമിച്ചവരാണ് അപേക്ഷിക്കേണ്ടത്. പ്രായം 62ല്‍ കവിയരുത്.https://www.canfinhomes.com/careerവഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 18 വൈകിട്ട് അഞ്ച്. വിശദവിവരം വെബ്സൈറ്റില്‍.


LATEST NEWS