കിറ്റ്‌സില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിറ്റ്‌സില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവ്

കിറ്റ്‌സ് സ്‌കില്‍ ഡവലപ്‌മെന്റ് പ്രോജക്ടിലേക്ക് ആറ് മാസത്തെ ഡിപ്ലോമ കോഴ്‌സിന് സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കോമേഴ്‌സില്‍ ബിരുദവും ടാലി പരിജ്ഞാനവും. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കിറ്റ്‌സിന്റെ തിരുവനന്തപുരം തൈക്കാടുളള ഓഫീസില്‍ നവംബര്‍ 26 ന് രാവിലെ 10 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വെബ് സൈറ്റ്: www.kittsedu.org ഫോണ്‍-0471-2329539,2323989,2329468. 


LATEST NEWS