അഞ്ചു പേരോട് കട്ടയ്ക്ക് നില്‍ക്കണം...ലഡു വിളിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഞ്ചു പേരോട് കട്ടയ്ക്ക് നില്‍ക്കണം...ലഡു വിളിക്കുന്നു

സിനിമയിലേക്ക് അഭിനേതാക്കളെ അന്വേഷിച്ച് കാസ്റ്റിംഗ് കോളുകള്‍ സാധാരണയാണ്.എന്നാല്‍ ലഡു എന്ന റോമാന്റിക് കോമഡി ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നു.അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പ്രൊമോഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.അഞ്ചടി അഞ്ചിഞ്ച് ഉയരം,കിടിലന്‍ ഫിഗര്‍,ഉണ്ടക്കണ്ണുകള്‍,അസലായിട്ട് ഡാന്‍സ് കളിക്കുകയും പാടുകയും അഭിനയിക്കുകയും ചെയ്യുന്ന സുന്ദരിയായ പെണ്‍കുട്ടിയെയാണ് നായികയായി അന്വേഷിക്കുന്നത്.നന്നായി സംസാരിക്കുകയും അല്‍പ്പം ജാഡയും അഹങ്കാരവും വേണമെന്നും വീഡിയോയില്‍ എടുത്തു പറയുന്നുണ്ട്.

മസാല റിപ്പബ്ലിക് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ അരുണ്‍ കെ ഡേവിഡ് ആണ് ലഡു സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ ബാലു വര്‍ഗ്ഗീസ്,ശബരീഷ് വര്‍മ്മ,പാഷാണം ഷാജി,വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തില്‍ നടിയെ അന്വേഷിച്ച് മുകേഷ് പോകുന്ന സീന്‍ ആണ് കാസ്റ്റിംഗ് വീഡിയോയില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
 


LATEST NEWS