എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയിൽ നിലവിലുള്ള ഒഴിവുകൾ മാർച്ച് 27 ന് മുമ്പ് റിപ്പോർട്ട് ചെയ്യാൻ സര്‍ക്കാര്‍ നിര്‍ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയിൽ നിലവിലുള്ള ഒഴിവുകൾ മാർച്ച് 27 ന് മുമ്പ് റിപ്പോർട്ട് ചെയ്യാൻ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയിൽ നിലവിലുള്ള ഒഴിവുകൾ മാർച്ച് 27 ന് മുമ്പ് റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പു മേധാവികൾക്കും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. 27 ന് മുമ്പ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ കർശന നടപടി എടുക്കുമെന്നും പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.

2018 മാര്‍ച്ച് 30-ന് കാലാവധി അവസാനിക്കുന്ന എല്ലാ ജില്ലകളിലെയും എല്‍.ഡി.ക്ലാര്‍ക്ക് (വിവിധം) റാങ്ക് ലിസ്റ്റില്‍ നിന്ന് പരമാവധി നിയമനം നടത്തുന്നതിനാണ് സർക്കാറിന്റെ ശ്രമം. ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തില്‍ മാറ്റിവെച്ച ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം.

ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതു സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് 27-ന് 5 മണിക്ക് മുമ്പ് പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.


LATEST NEWS