എറണാകുളത്ത് പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-4 തസ്തികയില്‍; ഇന്റര്‍വ്യൂ 12-ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എറണാകുളത്ത് പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-4 തസ്തികയില്‍; ഇന്റര്‍വ്യൂ 12-ന്

കൊച്ചി: ലൈബ്രേറിയന്‍ ഗ്രേഡ്-4 തസ്തികയില്‍ ഒഴിവ്. എറണാകുളം ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ആണ് ലൈബ്രേറിയന്‍ ഗ്രേഡ്-4 തസ്തികയില്‍ ഇന്റര്‍വ്യൂ നടക്കുന്നത്. ഈ വിഭാഗത്തിലേക്കുളള തെരഞ്ഞെടുപ്പിലേക്കായി (കാറ്റഗറി നമ്പര്‍ 539/2016) 2019 ഫെബ്രുവരി 26 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായുളള ഇന്റര്‍വ്യൂ ജൂണ്‍ 12, 13 തീയതികളില്‍ എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തുന്നു. 

ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈല്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതും, ഒ.റ്റി.വി സര്‍ട്ടിഫിക്കറ്റും സഹിതം നിശ്ചിത സ്ഥലത്തും സമയത്തും ഇന്റര്‍വ്യൂവിനായി സ്വന്തം ചെലവില്‍ ഹാജരാകണം.
 


LATEST NEWS