പത്തനംതിട്ടയിലെ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്തനംതിട്ടയിലെ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു

പത്തനംതിട്ടയിലെ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (കാറ്റഗറി നമ്പര്‍. 539/16) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ 13,14 തീയതികളില്‍ അഭിമുഖം നടത്തും. 

എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.
 


LATEST NEWS