മേജർ രവി ചിത്രത്തിൽ നിവിൻ പോളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മേജർ രവി ചിത്രത്തിൽ നിവിൻ പോളി

സംവിധായകൻ മേജർ രവി യുവനടൻ നിവിൻ പോളിയെ നായകനാക്കി സിനിമയൊരുക്കുന്നു. ഇതാദ്യമായാണ് നിവിൻ മേജർ രവിയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. നായിക പുതുമുഖമായിരിക്കും. നിവിനെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടാവുമെന്ന് മേജ‌ർ രവി പറഞ്ഞു. ആദ്യമായാണ് താനൊരു പ്രണയചിത്രം ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. പിക്കറ്റ് 43 എന്ന തന്റെ സിനിമയ്ക്ക് കാമറ ചലിപ്പിച്ച ജോമോൻ ടി.ജോൺ ആയിരിക്കും ഈ സിനിമയ്ക്കും കാമറ ചലിപ്പിക്കുക. ഗോപീ സുന്ദറാണ് സംഗീത സംവിധായകൻ. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.


 


LATEST NEWS