സംവിധായകന്റെ വേഷത്തിൽ മുകേഷ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംവിധായകന്റെ വേഷത്തിൽ മുകേഷ്

ദുൽഖറിന്റെ അച്‌ഛനായി അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങളുടെ വി‌ജയത്തിനു ശേഷം തന്നെ സംവിധായകന്റെ വേഷത്തിൽ കാണാമെന്ന് മുകേഷ് വെളിപ്പെടുത്തി. സംവിധായകനാകാൻ ഒരുങ്ങുന്നതിന് ഇടയിലാണ് സ്‌ഥാനാർത്ഥിയായത്. പിന്നെ എം.എൽ.എയായി. അതോടെ തിരക്ക് കൂടി. കുറച്ചു നാളായി സംവിധായകനാകാൻ തീരുമാനിച്ചിട്ട്. ഏറ്റവും അടുത്ത് തന്നെ എന്നെ ഒരു സംവിധായകനായി നിങ്ങൾ കാണും അദ്ദേഹം പറയുന്നു.

ദിലീപ് നായകനാവുന്ന രാംലീലയിൽ മുകേഷ് അഭിനയിച്ചു കഴിഞ്ഞു. ഇനിയുള്ളത് നിവിനും തൃഷയും പ്രധാന കഥാപാത്രങ്ങളാകുന്ന ഹേ ജൂഡാണ്. ഇപ്പോൾ തനിക്കായി സൃഷ്‌ടിക്കപ്പെട്ടതെന്ന് തോന്നുന്ന കഥാപാത്രങ്ങൾ മാത്രമാണ് സ്വീകരിക്കാറുള്ളതെന്നും മുകേഷ് പറയുന്നു.
     


LATEST NEWS