എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് നാവികസേനയില്‍ അവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് നാവികസേനയില്‍ അവസരം

എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് നാവികസേനയില്‍ അവസരം. നാവികസേനയുടെ ടെക്‌നിക്കല്‍/ എക്‌സിക്യുട്ടീവ്/ എന്‍.എ.ഐ.സി. ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്‌തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 

ആകെ 118 ഒഴിവുകളാണ് വിവിധ ബ്രാഞ്ചുകളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. എന്‍ജിനീയറിങ് അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. കൂടാതെ സ്ത്രീകള്‍ക്ക് എക്‌സിക്യുട്ടീവ് ബ്രാഞ്ചില്‍ നേവല്‍ ആര്‍മമന്റ് ഇന്‍സ്‌പെക്ഷന്‍ കേഡറിലേക്കും ടെക്‌നിക്കല്‍ ബ്രാഞ്ചില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്കും അപേക്ഷിക്കാവുന്നതാണ്.

ബെംഗളൂരു, ഭോപ്പാല്‍, കോയമ്ബത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ 2018 നവംബര്‍ മുതല്‍ 2019 മാര്‍ച്ച്‌ വരെ ഇന്റര്‍വ്യൂ നടക്കും ശേഷം വൈദ്യപരിശോധനയുമുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ 2019 ജൂണില്‍ ആരംഭിക്കും.

ഓണ്‍ലൈനായി അപേക്ഷിക്കുമ്ബോള്‍ ഒന്നിലധികം ബ്രാഞ്ചിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളവര്‍ അക്കാര്യം ഓണ്‍ലൈന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ഇതിനായി വീണ്ടും വേറെ അപേക്ഷ അയയ്ക്കരുത്.

അവസാന തീയതി : ഓഗസ്റ്റ് 24