” ഒരു വടക്കൻ സെൽഫി ” തെലുങ്കിൽ ; നായികാ നിഖില

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

” ഒരു വടക്കൻ സെൽഫി ” തെലുങ്കിൽ ; നായികാ നിഖില

നിവിൻ പോളിയും മഞ്ജിമ മോഹനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു വടക്കൻ സെൽഫി എന്ന മലയാള സിനിമ തെലുങ്കിൽ റീമേക്ക് ചെയ്യുന്നു. ചിത്രം സംവിധാനം ചെയ്ത ജി.പ്രജിത്ത് തന്നെയാണ് തെലുങ്കിലും ഈ സിനിമ ചെയ്യുന്നത്. പ്രമുഖ തെലുങ്ക് നടൻ അല്ലരി നരേഷും ശ്രീബാല കെ.മേനോൻ സംവിധാനം ചെയ്ത ലവ് 24x7 എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ നിഖില വിമലുമാണ് തെലുങ്കിൽ കേന്ദ്ര കഥാപാത്രങ്ങളാവുക. ചിത്രത്തിന്റെ കഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ലെന്ന് പ്രജിത്ത് പറഞ്ഞു. അതേസമയം,​ തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ സിനിമയിൽ വരുത്തും. കഥാപാത്രങ്ങളുടെ പേരിന് വ്യത്യാസമുണ്ടാവും. മലയാളത്തിൽ നിവിന്റെ കൂട്ടുകാരനായി എത്തിയ അജു വർഗീസിന്റെ വേഷത്തിൽ ആദിയായിരിക്കും എത്തുക.
 


LATEST NEWS