രാമന്റെ ഏദൻതോട്ടം വാഗമണ്ണിൽ ആരംഭിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാമന്റെ ഏദൻതോട്ടം വാഗമണ്ണിൽ ആരംഭിച്ചു

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന രാമന്റെ ഏദൻതോട്ടത്തിന്റെ ചിത്രീകരണം ഇന്നലെ വാഗമണ്ണിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. രണ്ടാഴ്ചത്തെ ചിത്രീകരണത്തിനുശേഷം ലൊക്കേഷൻ കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും. മേയ് 12ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അജു വർഗീസ് ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുസിത്താരയാണ് നായിക. മാലിനി എന്ന കഥാപാത്രത്തെയാണ് അനു അവതരിപ്പിക്കുന്നത്. മദ്ധ്യവയസ്‌കന്റെ റോളിലാണ് കുഞ്ചാക്കോബോബൻ എത്തുന്നത്. രാമൻ എന്നു വിളിക്കുന്ന റാം മേനോൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. കാടിനോട് ചേർന്നു കിടക്കുന്ന അഞ്ഞൂറേക്കറിലുള്ള ഒരു റിസോർട്ട് . അതാണ് രാമന്റെ ഏദൻ തോട്ടം. മൊൈബലും ഇന്റർനെറ്റും ഒന്നുമില്ലാത്ത സ്ഥലം. രാമനാണ് അതിന്റെ ഉടമ. ഈ സ്ഥലത്തേക്ക് മോഡേണായ ഒരു പെൺകുട്ടി എത്തുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്.


LATEST NEWS