നടി ശ്രീ റെഡ്ഡിക്ക് അംഗത്വം നല്‍കില്ലെന്ന് മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ (മാ)

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടി ശ്രീ റെഡ്ഡിക്ക് അംഗത്വം നല്‍കില്ലെന്ന് മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ (മാ)

ഹൈദരാബാദ്: തുണിയുരിഞ്ഞു പ്രതിഷേധിച്ച തെലുഗു നടി ശ്രീ റെഡ്ഡിക്ക് അംഗത്വം നല്‍കില്ലെന്ന് മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ (മാ). തെലുങ്ക് സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട് നടപടി ഉണ്ടാകാത്തതിലാണ് നടി പ്രതിഷേധവുമായി രംഗതെത്തിയത്. സംവിധായകരും നിര്‍മാതാക്കളും ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നാരോപിച്ച് ശ്രീ റെഡ്ഡി കഴിഞ്ഞ ദിവസം റോഡില്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ചിരുന്നു. ഹൈദരാബാദിലെ തെലുഗു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിനുമുന്നില്‍ ശനിയാഴ്ചയായിരുന്നു നടി ശ്രീ റെഡ്ഡി അര്‍ധനഗ്നയായി പ്രതിഷേധിച്ചത്.

അതേസമയം താന്‍ താമസിക്കുന്ന വീടിന്റെ ഉടമ വീടൊഴിയാന്‍ ഉടമസ്ഥന്‍ അവകാശപ്പെട്ടതായും നടി ശ്രീ റെഡ്ഡി തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ അറിയിച്ചു.

ശ്രീ റെഡ്ഡിയുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാകില്ല. അംഗത്വം ലഭിക്കാന്‍ ഇത്തരത്തിലുള്ള പ്രതിഷേധത്തിന്റെ ആവശ്യമില്ലായിരുന്നു എന്നും മായുടെ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. മൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടും തനിക്ക് അംഗത്വം നല്‍കാത്ത ‘മാ’യുടെ സമീപനത്തിനെതിരേയും കൂടിയാണ് തന്റെ പ്രതിഷേധമെന്ന് അവര്‍ പറഞ്ഞിരുന്നു. ‘ശ്രീ റെഡ്ഡിയുടെ പെരുമാറ്റം ഇങ്ങനെയായതിനാല്‍ അവര്‍ക്ക് അംഗത്വം നല്‍കാനാവില്ല. മുന്‍പ് അംഗത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അപേക്ഷാപത്രം ശരിയായി പൂരിപ്പിക്കാന്‍ അവര്‍ക്കായില്ല എന്നും ‘മാ’ ഭാരവാഹിയായ ശിവാജി രാജ പറഞ്ഞു.


തെലുഗു പെണ്‍കുട്ടികള്‍ക്ക് 'ടോളിവുഡി'ല്‍ (തെലുഗു സിനിമാമേഖല) അവസരം ലഭിക്കുന്നില്ലെന്ന് നടി ആരോപിച്ചിരുന്നു. എന്നാല്‍ ഇത്രനാളും തെലുഗുനടിമാര്‍ക്ക് ആവശ്യത്തിന് അവസരം ലഭിച്ചിട്ടുള്ളതായി രാജ അഭിപ്രായപ്പെട്ടു. മൂന്ന്‌ സിനിമകളില്‍ അഭിനയിച്ചിട്ടും തനിക്ക് അംഗത്വം നല്‍കാത്ത 'മാ'യുടെ സമീപനത്തിനെതിരേയും കൂടിയാണ് തന്റെ പ്രതിഷേധമെന്ന് ശ്രീ റെഡ്ഡി അവകാശപ്പെട്ടിരുന്നു. 


                                                                    
ഹൈദരാബാദിലെ സിനിമാ സംഘടനയുടെ ഓഫീസിന് മുന്നില്‍ വെച്ചാണ് താരം തുണി അഴിച്ചത്. നടുറോഡില്‍ ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി അര്‍ദ്ധ നഗ്നയായി സമരം നടത്തുകയായിരുന്നു. ആളുകൾ കൂടാൻ തുടങ്ങിയതോടെ പൊലീസ് ഇടപെട്ട് സമരം അവസാനിപ്പിച്ചു.  രാവിലെ ചുരിദാര്‍ ധരിച്ച് സംഘടനയുടെ ഓഫീസിന് മുന്നിലെത്തിയ നടി എല്ലാവരും കാണ്‍കെ പരസ്യമായി തന്റെ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുകയായിരുന്നു. നേരത്തെ ഈ വിഷയത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഇടപെടണമെന്നാണ് നടി ആവശ്യപ്പെട്ടിരുന്നു. ഇത്രയും സംഭവവികാസങ്ങളുണ്ടായിട്ടും ഈ വിഷയം കണ്ടില്ലെന്ന് അദ്ദേഹം നടിച്ചാല്‍ പൊതുസമൂഹത്തിന് മുന്നിൽ താൻ നഗ്നയായി രംഗത്തിറങ്ങുമെന്നും നടി സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു.

കാസ്റ്റിങ് കൗച്ച് തെലുങ്ക് സിനിമയിൽ ഇല്ലെന്ന് പറഞ്ഞ് നടി രാകുൽ പ്രീത് ആണ് ഇത്തരമൊരു ചർച്ചയ്ക്ക് തുടക്കമിട്ടത്.

നടി രാകുല്‍ പ്രീതിനെ വിമര്‍ശിച്ച് നടിമാരായ മാധവി ലതയും ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. അധികം വൈകാതെ തന്നെ നടി ശ്രീ റെഡ്ഡി താന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. 


 


LATEST NEWS