ചിരഞ്ജീവിയും അമിതാഭ് ബച്ചനുമൊരുമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 2018 ൽ, മോഷൻ പോസ്റ്റർ ഇറങ്ങി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചിരഞ്ജീവിയും അമിതാഭ് ബച്ചനുമൊരുമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 2018 ൽ, മോഷൻ പോസ്റ്റർ ഇറങ്ങി 

ചിരഞ്ജീവിയുടെ 62ാം പിറന്നാളില്‍ വമ്പന്‍ ഒരു സമ്മാനമാണ് ആരാധകര്‍ക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം സേയ് റ നരസിംഹറെഡ്ഡിയുടെ മോഷന്‍ പോസ്റ്ററാണ് മകന്‍ രാം ചന്ദ്രന്‍ തേജ ആരാധര്‍ക്കായി സമര്‍പ്പിച്ചത്. ഹൈദരാബാദില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്. 

https://www.youtube.com/watch?v=xdif0QpG0sM

150 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സ്വതന്ത്ര സമര കഥയാണ് പറയുന്നത്.  ബ്രിട്ടീഷ് സേനയുടെ കോട്ട നരസിംഹ റെഡ്ഡി നയിക്കുന്ന സൈന്യം ആക്രമിക്കുന്നതായിട്ടാണ് മോഷന്‍ പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നു. 

കോണിഡേല പ്രോഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയാണ് . ചിത്രത്തില്‍ നായന്‍താരയാണ് നായിക. കൂടാതെ തമിഴിലെ മുന്‍നിര നായകനായി മാറിയ വിജയ് സേതുപതി, കന്നഡ സൂപ്പര്‍താരം കിച്ചാ സുധീപ്, തെലുങ്ക് താരം ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംഗീത ചക്രവർത്തി എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുമ്പോള്‍ രവിവര്‍മ്മനാണ് ക്യാമറ ചലിപ്പിക്കുന്നത്.

നീണ്ട പത്ത് വര്‍ഷത്തിനുശേഷം ചിരഞ്ജീവി എത്തുന്ന ചിത്രമാണിത്. റായലസീമയിലെ സ്വാതന്ത്ര്യ സമരനായകന്‍ ഉയ്യല്‍വാഡ നരസിംഹ റെഡ്ഡിയുടെ ജീവചരിത്ര കഥ കൂടിയാണ് സേയ് റാ നരസിംഹറെഡ്ഡി. സ്വതന്ത്ര്യത്തിനായി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയ വ്യക്തിയാണ് ഉയ്യല്‍വാഡ. ചിത്രം 2018 ൽ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.