തമന്നയുടെ പ്രിയപ്പെട്ട മലയാളനടന്‍ ആരെന്നറിയാമോ ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തമന്നയുടെ പ്രിയപ്പെട്ട മലയാളനടന്‍ ആരെന്നറിയാമോ ?

തമിഴിലും തെലുങ്കിലും ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞ തെന്നിന്ത്യൻ താരസുന്ദരി തമന്ന മോളിവുഡിൽ അവസരം കിട്ടിയാൽ തയ്യാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. തമന്നയുടെ പ്രിയപ്പെട്ട മലയാള താരമാരാണ്?​

ഒരു പ്രമുഖ ചാനലിന്റെ അവാർഡ് ചടങ്ങളിനെത്തിയപ്പോഴാണ് തമന്ന ഈ ചോദ്യം നേരിട്ടത്. എന്നാൽ ഒട്ടും ആലോചിക്കാതെ അത് മമ്മൂട്ടി സർ ആണെന്ന് താരം പറഞ്ഞു. ഈ പ്രായത്തിലും മമ്മൂട്ടി സർ യുവാക്കളുടെ ആകർഷണവും സ്‌റ്റൈലുമാണ്. എങ്ങനെ അതിനിപ്പോഴും അദ്ദേഹത്തിന് കഴിയുന്നെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ട്. അക്കാര്യത്തിൽ മമ്മൂട്ടി സർ എപ്പോഴും തന്നെ അത്‌ഭുതപ്പെടുത്തുന്നു എന്നാണ് തമന്ന പറഞ്ഞത്. യുവതാരങ്ങളിൽ ദുൽഖറിനെയും നിവിനെയുമാണ് ഏറെ ഇഷ്‌ടമെന്നും തമന്ന പറഞ്ഞു.