അ​ധ്യാ​പ​ക ഒഴിവ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​ധ്യാ​പ​ക ഒഴിവ്‌

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ല്‍ അ​പേ​ക്ഷ ക്ഷ​ണിച്ചു. ഇം​ഗ്ലീ​ഷ് (ര​ണ്ട് ), സോ​ഷ്യ​ല്‍ സ​യ​ന്‍​സ് (ഒ​ന്ന്) എന്നീ അ​ധ്യാ​പ​ക​രു​ടെ സ്ഥി​ര ഒ​ഴി​വു​ക​ളിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്‌. ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രു​ടെ ഒ​രു ഒ​ഴി​വ് പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും ഒഴിവിലേക്ക് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തെ പ​രി​ഗ​ണി​ക്കും. യോ​ഗ്യ​ത: ഇം​ഗ്ലീ​ഷ് - അം​ഗീ​കൃ​ത സ​ര്‍​വ ക​ലാ​ശാ​ല​യി​ല്‍ നി​ന്നും 50ശ​ത​മാ​നം മാ​ര്‍​ക്കോ​ടു കൂ​ടി ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും ബി​എ​ഡും. സോ​ഷ്യ​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ന് 50 ശ​ത​മാ​നം​ മാ​ര്‍​ക്കോ​ടു കൂ​ടി ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ഇ​ക്ക​ണോ​മി​ക്സ്, ജി​യോ​ഗ്ര​ഫി എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ര​ണ്ട് വി​ഷ​യ​ത്തോ​ടു​ള്ള ബി​രു​ദം, ഇം​ഗ്ലീ​ഷ് അ​നാ​യാ​സ​മാ​യി സം​സാ​രി​ക്കാ​ന്‍ അ​റി​യ​ണം.

പ്രാ​യ​പ​രി​ധി : 2019 മേ​യ് ഒ​ന്നി​ന് 21-നും 35-​നും ഇടയില്‍. ശ​മ്പള സ്കെ​യി​ല്‍: അ​ടി​സ്ഥാ​ന ശമ്പളം- 44,900/- + ​ഡി​എ + മ​റ്റ് സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും.​ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 23. കൂടുതല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: www.sainikschooltvm.nic