വിക്രം ചിത്രത്തില്‍ നിന്ന് സായ് പല്ലവി പുറത്താകാന്‍ കാരണം പ്രതിഫലത്തിന്റെ പേരിലോ ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിക്രം ചിത്രത്തില്‍ നിന്ന് സായ് പല്ലവി പുറത്താകാന്‍ കാരണം പ്രതിഫലത്തിന്റെ പേരിലോ ?

വിക്രം നായകനാകുന്ന ചിത്രത്തില്‍ നിന്ന് സായ് പല്ലവി പുറത്താകാന്‍ കാരണം മറ്റു ചിത്രങ്ങളുടെ തിരക്കാണെന്ന് റിപ്പോര്‍ട്ട്. പ്രതിഫലത്തിന്റെ പേരിലുണ്ടായ അഭിപ്രായവ്യത്യാസമാണ് സായിയുടെ പിന്മാറ്റത്തിന് പിന്നിലെന്ന് പ്രചരിച്ചതില്‍ വാസ്തവമില്ലെന്ന് നടിയോടടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.

മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ തിരക്കിലായതിനാലാണ് സായി പല്ലവി വിക്രം ചിത്രം വേണ്ടെന്നു വച്ചത്. ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചിത്തരത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു വിക്രം. രണ്ട് പേരുടേയും ഡേറ്റുകള്‍ ഒത്തുപോകാതെ വന്നപ്പോഴാണ് സായി പിന്മാറിയത്. സായിക്ക് പകരം തമന്നയാണ് വിക്രം ചിത്രത്തില്‍ നായികയായെത്തുന്നത്.


LATEST NEWS