വിജയ്-മാഡി കൂട്ടുക്കെട്ട്;വിക്രംവേദയുടെ ടീസര്‍ ആക്ഷന്‍മയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിജയ്-മാഡി കൂട്ടുക്കെട്ട്;വിക്രംവേദയുടെ ടീസര്‍ ആക്ഷന്‍മയം

ഒരിടക്കാലത്തിനു ശേഷം തെന്നിന്ത്യയുടെ സ്വന്തം മാഡി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഗ്യാംങ്‌സ്റ്ററാകുന്നു.ഒരു മുഴുനീള ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.ശ്രദ്ധ ശ്രീനാഥ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ ലൈറ്റ് ആന്റ് ഷെയിഡ് പശ്ചാത്തലമാണ് ദൃശ്യവത്കരിക്കുന്നത്.സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള വിജയ് സേതുപതിയുടെ കഥാപാത്രം വേറിട്ടതാകുന്നു.2017ലെ ആദ്യ വിജയ് ചിത്രമാണ് വിക്രംവേദ


ഇതാദ്യമായാണ് മാധവനും വിജയ് സേതുപതിയും ഒന്നിക്കുന്നത്.മികച്ച സിനിമകളിലൂടെ തമിഴകത്തിന്റെ താരമായി മാറിയ വിജയ് വില്ലനായെത്തുമ്പോള്‍ തകര്‍പ്പന്‍ ആക്ഷനുകളാകും ചിത്രത്തിലെന്നത് പ്രേക്ഷകര്‍ക്കു പ്രതീക്ഷ നല്‍കുന്നു.

ഇരട്ട സംവിധായകരായ ഗായത്രി-പുഷ്‌കര്‍ ആണ് സംവിധാനം കൈകാര്യം ചെയ്യുന്നത്.ആര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഓരം പോ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ഗായത്രി-പുഷ്‌കര്‍ ടീമിന്റെ മൂന്നാമത്തെ ചിത്രമാണ് വിക്രംവേദ.

സാം സി.എസ് സംഗീതവും പി.എസ് വിനോദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രം വൈനോട്ട് സ്റ്റുഡിയോസ് ട്രിഡന്റ്‌സ് ആര്‍ട്‌സുമായി ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.


 


LATEST NEWS