വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ വിവിധ ഒഴിവുകൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ വിവിധ ഒഴിവുകൾ

കേരള വനിതാ കമ്മീഷനിൽ ടൈപ്പിസ്റ്റ്, റിസർച്ച് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ടൈപ്പിറ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് അപേക്ഷകൾ ഫെബ്രുവരി ഒന്നിനും, റിസർച്ച് ഓഫീസർ അപേക്ഷ ഫെബ്രുവരി നാലിനുള്ളിലും ലഭിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ലഭിക്കണം.