പ​നി നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്നു മ​ന്ത്രി ; തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത് 11 പേ​ർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ​നി നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്നു മ​ന്ത്രി ; തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത് 11 പേ​ർ

തി​രു​വ​ന​ന്ത​പു​രം : നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്നു മ​ന്ത്രി ത​ന്നെ പ​റ​യു​ന്പോ​ഴും തി​ങ്ക​ളാ​ഴ്ച പ​നി ബാ​ധി​ച്ചു സം​സ്ഥാ​ന​ത്തു 11 പേ​ർ മ​രി​ച്ചു. പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ഇ​ന്ന് 22896 പേ​ർ​കൂ​ടി ചികി​ത്സ​തേ​ടി. ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 711 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​താ​യാ​ണ് ക​ണ​ക്ക്. 183 പേ​ർ​ക്ക് കൂ​ടി ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 89 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

തി​രു​വ​ന​ന്ത​പു​രം മി​തൃ​മ​ല സ്വ​ദേ​ശി അ​രു​ണ്‍ കു​മാ​ർ (39) എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി മ​ഞ്ജു സ​ന്ദീ​പ് (25) എ​ന്നി​വ​ർ എ​ച്ച്1 എ​ൻ1 പ​നി ബാ​ധി​ച്ചു മ​രി​ച്ചു.

ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പാ​ല​ക്കാ​ട് ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഐ​ഷ സ​ന (10), മ​രു​ത്ത് റോ​ഡ് സ്വ​ദേ​ശി പ്ര​ഭാ​വ​തി (63) ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ബ​ഷീ​ർ (31) ചാ​ലി​ശേ​രി സ്വ​ദേ​ശി ഷീ​ബ (55) എ​ന്നി​വ​ർ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​ന്പാ​യം സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് (65) മീ​നാ​ങ്ക​ൽ സ്വ​ദേ​ശി ബി​ന്ദു (41) എ​ന്നി​വ​ർ എ​ലി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ചു. 


LATEST NEWS