12 വ​യ​സു​കാ​രി സ്കൂ​ൾ വ​രാ​ന്ത​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

12 വ​യ​സു​കാ​രി സ്കൂ​ൾ വ​രാ​ന്ത​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

പ​ട്ടി​ക്കാ​ട് (തൃ​ശൂ​ർ ) : സ്കൂ​ൾ വ​രാ​ന്ത​യി​ൽ പ​ന്ത്ര​ണ്ടു​വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പീ​ച്ചി കോ​മാ​ട്ടി​ൽ ശ​ശി​ധ​ര​ൻ- രാ​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​മൃ​ത​യാ​ണ് പ​ട്ടി​ക്കാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വ​രാ​ന്ത​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. 

സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മോ​ട്ടി​വേ​ഷ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​യ അ​മൃ​ത സ്കൂ​ൾ വ​രാ​ന്ത​യി​ലേ​ക്കു ക​യ​റി​യി​രു​ന്ന് അ​ല്പ​സ​മ​യ​ത്തി​ന​കം പി​ന്നി​ലേ​ക്കു മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

ജ​ന്‍​മ​നാ അ​മൃ​ത​യ്ക്കു ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​ല ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ടു പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു.  


LATEST NEWS