തിരഞ്ഞെടുപ്പ് ദിവസം വടകരയില്‍ നിരോധനാജ്ഞ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തിരഞ്ഞെടുപ്പ് ദിവസം വടകരയില്‍ നിരോധനാജ്ഞ

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വടകരയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ സാംബശിവ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായാണ് ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് 144 പ്രഖ്യാപിച്ചത്. 

വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്. 


LATEST NEWS