കോഴിക്കോട് ബീച്ചിൽ പതിനഞ്ച് വയസുള്ള കുട്ടിയെ കാണാതായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് ബീച്ചിൽ പതിനഞ്ച് വയസുള്ള കുട്ടിയെ കാണാതായി

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കടലിൽ ഇറങ്ങിയ കുട്ടിയ കാണാതായി. കൊടുവള്ളി കളരാന്തിരി കണ്ടിൽ തൊടികയിൽ മുജീബിന്റെ മകൻ അബ്ദുൽ അർഷാദ്, (15) എന്ന കുട്ടിയെയാണ് കാണാതായത്. കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിനടുത്തുവെച്ചാണ് കാണാതായത്.

സൈക്കിളിൽ എത്തിയ 15 അംഗ സംഘത്തിൽപ്പെട്ട കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.