അടിമാലി-രാജധാനി കൂട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം കഠിനതടവും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അടിമാലി-രാജധാനി കൂട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം കഠിനതടവും

തൊടുപുഴ: അടിമാലി-രാജധാനി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരായ മൂന്ന് പേരെയും ഇരട്ട ജീവപര്യന്തത്തിനും 17 വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. തൊടുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

അടിമാലി രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായിരുന്ന മന്നാംകാല പാറക്കോട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് തൊടുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

2015 ഫെബ്രുവരി 13 നായിരുന്നു കേസിനാസ്പദമായ സംഭവം. കർണാടക തുമകൂരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), സിറ ഹനുമന്തപുരം സ്വദേശി മധു (രാഗേഷ് ഗൗഡ–26), മധുവിന്റെ സഹോദരൻ സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവരാണു കേസിലെ പ്രതികൾ.