പ്രളയക്കെടുതി : സെക്രട്ടറിയേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ തുറന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയക്കെടുതി : സെക്രട്ടറിയേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ തുറന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ തുറന്നു എന്ന് മുഖ്യമന്ത്രി.എല്ലാ ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കും. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരും.

 

മന്ത്രിമാരും മറ്റ് എംഎല്‍എ മാരും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംഘം ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പുഴയില്‍ ഇറങ്ങുന്നതും ഡാമിന്റെ പ്രദേശങ്ങളിലെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നതുമായ പ്രവര്‍ത്തികള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കര്‍ക്കിടക വാവ് ബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

അസാധാരണമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും ഒരേ ദിവസം 22 ഡാമുകള്‍ തുറന്ന സ്ഥിതി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.


 


LATEST NEWS