ലോ​ക്സ​ഭ​യി​ലേ​ക്ക് 4 എംഎല്‍എമാര്‍; ആറു നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരെഞ്ഞെടുപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോ​ക്സ​ഭ​യി​ലേ​ക്ക് 4 എംഎല്‍എമാര്‍; ആറു നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരെഞ്ഞെടുപ്പ്

തി​രു​വ​ന​ന്ത​പു​രം: കേരള നിയമസഭ അംഗങ്ങളായ 4 എം​എ​ല്‍​എ​മാ​ര്‍ ലോ​ക്സ​ഭ​യി​ലേ​ക്ക്. കോ​ണ്‍​ഗ്ര​സ് അംഗങ്ങളായ കെ.​മു​ര​ളീ​ധ​ര​ന്‍ വ​ട​ക​രയില്‍ നിന്നും, ഹൈ​ബി ഈ​ഡ​ന്‍ എ​റ​ണാ​കു​ളത്ത് നിന്നും, അ​ടൂ​ര്‍ പ്ര​കാ​ശ് ആ​റ്റി​ങ്ങ​ല്‍ നിന്നും, സി​പി​എ​മ്മി​ലെ എ.​എം. ആ​രി​ഫ് ആ​ല​പ്പു​ഴ​യി​ലു​മാ​ണു വി​ജ​യി​ച്ച​ത്. 

ഇ​വ​ര്‍ യ​ഥാ​ക്ര​മം പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന വ​ട്ടി​യൂ​ര്‍​ക്കാ​വ്, എ​റ​ണാ​കു​ളം, കോ​ന്നി, അ​രൂ​ര്‍ എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വ​രു​ന്ന​ത്. 
കൂ​ടാ​തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എം. മാ​ണി അ​ന്ത​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഒ​ഴി​വു വ​ന്ന കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ​യി​ലും പി ബി അ​ബ്ദു​ള്‍ റസാക്ക് അന്തരിച്ചതിനെ തു​ട​ര്‍​ന്ന് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​ര​ത്തു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

കേരളത്തില്‍ മൊ​ത്തം 9 എം​എ​ല്‍​എം​മാ​ര്‍ ലോ​ക്സ​ഭ​യി​ലേ​ക്ക് ജ​ന​വി​ധി തേ​ടി​യി​രു​ന്നു. ഇ​തി​ല്‍ അ​ഞ്ചു പേ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. 

വീ​ണ ജോ​ര്‍​ജ് (പ​ത്ത​നം​തി​ട്ട), പി.​വി. അ​ന്‍​വ​ര്‍ (നി​ല​ന്പൂ​ര്‍), എ. ​പ്ര​ദീ​പ്കു​മാ​ര്‍ (കോ​ഴി​ക്കോ​ട്), സി. ​ദി​വാ​ക​ര​ന്‍ (തി​രു​വ​ന​ന്ത​പു​രം), ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ (മാ​വേ​ലി​ക്ക​ര) എ​ന്നി​വ​രാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 


LATEST NEWS