45 ബ്രാന്‍ഡ് കമ്പനികളുടെ  വെളിച്ചെണ്ണ നിരോധിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

45 ബ്രാന്‍ഡ് കമ്പനികളുടെ  വെളിച്ചെണ്ണ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 45  ബ്രാന്‍ഡ് കമ്പനികളുടെ വ്യാജ വെളിച്ചെണ്ണ നിരോധിച്ചതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡിന്റെ വെളിച്ചെണ്ണ ബ്രാന്‍ഡായ കേരയുടെ പേര് ദുരുപയോഗം ചെയ്താണ് പല കമ്പനികളും വ്യാജവെളിച്ചെണ്ണ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. പാരാഫിന്‍ ഉള്‍പ്പെടെയുള്ള മാരകമായ വിഷാംശങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നിരോധിച്ചത്.

കേര മാത, കേര വെണ്മ , കേര സബൂര്‍ണം, കേര ചോയിസ്, കേര നാളികേര വെളിച്ചെണ്ണ ഗോള്‍ഡ്, കേസരി, കേരം വാലി, കേര നട്‌സ്, കേര രുചി, കോക്കനട്ട് ടേസ്റ്റി, കേരാമൃതം, കേര കൂള്‍, കേര കുക്ക്, കേര ഫൈന്‍, മലബാര്‍ കുറ്റ്യാടി, കഐം സ്‌പെഷല്‍, ഗ്രാന്‍ഡ് കൊക്കോ, മലബാര്‍ ഡ്രോപ്‌സ്, കേര സുപ്രീം, കേരളീയനാട്, കേര സ്‌പെഷല്‍, കേര പ്യുവര്‍ ഗോള്‍ഡ്, അഗ്രോ കോക്കനട്ട് ഓയില്‍, കുക്ക്‌സ് പ്രൈഡ്, എസ്‌കെസ് ഡ്രോപ് ഓഫ് നേച്ചര്‍, ആയുഷ്, ശ്രീകീര്‍ത്തി, കേള്‍ഡ, കേരള്‍ കോക്കനട്ട് ഓയില്‍, വിസ്മയ, എഎസ് കോക്കനട്ട് ഓയില്‍, പിവിഎസ് ത്രിപതി പ്യുവര്‍, കാവേരി, കൊക്കോ മേന്മ, അപൂര്‍ണ നാടന്‍, കേര ടേസ്റ്റി, കേര വാലി, ഫേമസ്, ഹരിത ഗിരി, ഓറഞ്ച്, എന്‍കെ ജനശ്രീ, കേര നൈസ്, മലബാര്‍ സുപ്രീം, ഗ്രാന്‍ഡ് കുറ്റ്യാടി, കേരള റിച്ച്  -   എന്നിവയുടെ സംഭരണവും വില്‍പ്പനയുമാണ് നിരോധിച്ചത്. പാരഫിന്‍ ഉള്‍പ്പെടെയുളള ആരോഗ്യത്തിന് ദോഷകരമായ രാസവസ്തുക്കള്‍ ഇവയില്‍ ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.