കാ​​ർ​​ഡി​​ല്ലാ​​തി​​രു​​ന്ന 75,000 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ജൂ​​ണി​​ൽ പു​​തി​​യ റേ​​ഷ​​ൻ കാ​​ർ​​ഡ് ന​​ൽ​​കും: മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാ​​ർ​​ഡി​​ല്ലാ​​തി​​രു​​ന്ന 75,000 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ജൂ​​ണി​​ൽ പു​​തി​​യ റേ​​ഷ​​ൻ കാ​​ർ​​ഡ് ന​​ൽ​​കും: മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​ല​​വി​​ൽ കാ​​ർ​​ഡി​​ല്ലാ​​തി​​രു​​ന്ന 75,000 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ജൂ​​ണി​​ൽ പു​​തി​​യ റേ​​ഷ​​ൻ കാ​​ർ​​ഡ് ന​​ൽ​​കു​​മെ​​ന്ന് മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. സം​​സ്ഥാ​​ന​​ത്ത് ഭ​​ക്ഷ്യ​​ഭ​​ദ്ര​​താ നി​​യ​​മം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​തി​​ന്‍റെ പ്ര​​ഖ്യാ​​പ​​നം 18ന് ​​ക​​ണ്ണൂ​​ർ ത​​ലാ​​പ്പി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​വ​​ഹി​​ക്കും.

മു​​ഴു​​വ​​ൻ റേ​​ഷ​​ൻ​​ക​​ട​​ക​​ളും ന​​വീ​​ക​​രി​​ക്കും. പെ​​യി​​ന്‍റ് ചെ​​യ്ത് പു​​തി​​യ ബോ​​ർ​​ഡും എം​​ബ്ല​​വും വ​​യ്ക്കും. റേ​​ഷ​​ൻ​​ക​​ട ഉ​​ട​​മ​​യ്ക്കു യൂ​​ണി​​ഫോം ഏ​​ർ​​പ്പെ​​ടു​​ത്തും. സ​​പ്ളൈ​​കോ സാ​​ധ​​ന​​ങ്ങ​​ൾ​​കൂ​​ടി റേ​​ഷ​​ൻ​​ക​​ട​​വ​​ഴി വി​​ത​​ര​​ണം​​ചെ​​യ്യും. മു​​ഴു​​വ​​ൻ റേ​​ഷ​​ൻ കാ​​ർ​​ഡ് ഉ​​ട​​മ​​ക​​ളേ​​യും റേ​​ഷ​​ൻ വാ​​ങ്ങാ​​നാ​​യി എ​​ത്തി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. നി​​ല​​വി​​ലെ കാ​​ർ​​ഡി​​ൽനി​​ന്ന് പി​​രി​​ഞ്ഞ് പു​​തി​​യ കാ​​ർ​​ഡ് ല​​ഭി​​ക്കാ​​നാ​​യി ജൂ​​ണ്‍ മു​​ത​​ൽ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ച്ചു തു​​ട​​ങ്ങും.

റേ​​ഷ​​ൻ വി​​ത​​ര​​ണ സ​​മ്പ്ര​​ദാ​​യം ഉ​​റ​​പ്പാ​​ക്കാ​​ൻ ഈ ​​വ​​ർ​​ഷം സോ​​ഷ്യ​​ൽ ഓ​​ഡി​​റ്റ് ന​​ട​​പ്പാ​​ക്കും. ഇ​​തി​​ലേ​​ക്കാ​​യി ടാ​​റ്റാ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സു​​മാ​​യി ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പി​​ട്ടു. റേ​​ഷ​​ൻ മു​​ൻ​​ഗ​​ണ​​നാ​​പ​​ട്ടി​​ക​​യി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​യ​​റി​​ക്കൂ​​ടി​​യ 1,68,567 പേ​​രെ പ​​ട്ടി​​ക​​യി​​ൽനി​​ന്ന് നീ​​ക്കി. അ​​ത്ര​​യും അ​​ർ​​ഹ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി.സം​​സ്ഥാ​​ന​​ത്ത് 14,374 റേ​​ഷ​​ൻ​​ക​​ട​​ക​​ളി​​ലും ഇ ​​പോ​​സ് മെ​​ഷീ​​ൻ വ​​ച്ച് റേ​​ഷ​​ൻ വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ചു. 

ഇ​​തി​​ലേ​​ക്കാ​​യി 3.41 കോ​​ടി ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളൈ​​യും ആ​​ധാ​​ർ ഡേ​​റ്റാ​​ബേ​​സു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചു. 39,385 പേ​​ർ​​ക്ക് ഇ​​ഷ്ട​​മു​​ള്ള ക​​ട​​യി​​ൽനി​​ന്നു വാ​​ങ്ങാ​​ൻ സൗ​​ക​​ര്യം ഒ​​രു​​ക്കി. ഇ ​​പോ​​സ് മെ​​ഷീ​​ൻ പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കാ​​നാ​​യി കേ​​ര​​ള​​ത്തി​​ലെ 14,374 റേ​​ഷ​​ൻ​​ക​​ട​​ക്കാ​​രേ​​യും സ​​ഹാ​​യി​​ക​​ളേ​​യും 348 കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി ഒ​​രു ദി​​വ​​സ​​ത്തെ പ​​രി​​ശീ​​ല​​നം ന​​ൽ​​കി. വ​​കു​​പ്പി​​ലെ 1500 ഓ​​ളം ജീ​​വ​​ന​​ക്കാ​​ർ​​ക്കും പ​​രി​​ശീ​​ല​​നം ന​​ൽ​​കി​​യ​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.