അനുജന്‍റെ കസ്റ്റഡിമരണം; നീതി തേടി ശ്രീജിത്തിന്‍റെ സമരം 762-ാം ദിവസത്തിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനുജന്‍റെ കസ്റ്റഡിമരണം; നീതി തേടി ശ്രീജിത്തിന്‍റെ സമരം 762-ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: തന്‍റെ അനുജനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച്‌ കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരം 762ആം ദിവസത്തിലേക്ക് കടന്നു.

2018 ജനുവരി ഒന്‍പതിനാണ് കുളത്തൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത്‌ തന്‍റെ അനിശ്ചിതകാലസമരം ആരംഭിച്ചത്. കാലം ഇത്രത്തോളം ആയിട്ടും അധികാരികളില്‍ നിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. ഇതിനിടയില്‍ പലതവണ ശ്രീജിത്ത്‌ നിരാഹാരം ചെയ്തു. അടുത്തിടെ നിരാഹാരസമരം ആരംഭിച്ചിട്ട് ഇന്നേയ്ക്ക് 31 ദിവസം തികയുന്നു.

മോഷണകുറ്റം ആരോപിച്ചാണ് ശ്രീജിത്തിന്‍റെ അനുജന്‍ ശ്രീജിവിനെ പാറശാല പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2014 മെയ്‌ ഇരുപത്തിയൊന്നിന് പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ വെച്ച് ശ്രീജിവ് മരിച്ചു. പോലീസ് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. എന്നാല്‍ അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ചു കടത്തിയതിന് ശേഷം ആത്മഹത്യാ ചെയ്തു എന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.
ഇതിനെതിരെ ശ്രീജിത്ത്‌ കേസിനു പോയി. പോലീസ് മര്‍ദിച്തായി പോലീസ് കംപ്ലൈന്റ്റ്‌ അതോറിറ്റി കണ്ടെത്തി. കേസ് സിബിഐ അനെഷിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഉത്തരവിട്ടെങ്കിലും തുടര്‍നടപടികള്‍ ഒന്നുംതന്നെ ഉണ്ടായില്ല.


ഈ വിഷയത്തില്‍ ഒരു പരിഹാരം കാണാണമെന്നാവശ്യപെട്ടു ശ്രീജിത്ത് സമരം ആരംഭിച്ചിട്ട് 762 ദിവസമാകുന്നു. അധികാരികള്‍ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. ഇതിനിടെ ശ്രീജിത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായി. കിഡ്നി പ്രവര്‍ത്തനം തകരാറിലാണ്.  നീതി കിട്ടാന്‍ വേണ്ടി താന്‍ മരിക്കണോയെന്നു ശ്രീജിത് ചോദിക്കുന്നു. അധികാരമുള്ളവര്‍ ആരെങ്കിലും കണ്ണ് തുറക്കുംവരെ തന്‍റെ ഈ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.


LATEST NEWS