ലോകത്തെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളിലൊന്ന് ആലപ്പുഴ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകത്തെ ഏറ്റവും റൊമാന്റിക്കായ സ്ഥലങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ആലപ്പുഴയും ഇടം നേടി. നാഷണല്‍ ജോഗ്രഫിക് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യയിലെ മറ്റെല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പിന്തള്ളി ആലപ്പുഴ ഇടംപിടിച്ചത്.

ലോകത്തെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനകളെ കണ്ടെത്തി നാഷണല്‍ ജ്യോഗ്രഫിക് വര്‍ഷാവര്‍ഷം പുറത്തുവിടുന്ന പട്ടികയിലാണ് കിഴക്കിന്റെ സ്വന്തം വെനീസ് ഇടം നേടിയത്. പ്രകൃതി കനിഞ്ഞുനല്‍കിയ കായല്‍ സൗന്ദര്യം തന്നെയാണ് ആലപ്പുഴയെ വ്യത്യസ്തമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നഗരങ്ങളും ഈ പട്ടികയില്‍ ഇടം നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കായല്‍പ്പരപ്പിലൂടെയുള്ള ഹൗസ്‌ബോട്ട് യാത്രകള്‍ അത്യന്തം ആസ്വാദകരമെന്നാണ് പഠനം. മലഞ്ചെരുവുകളും മുന്തിരിത്തോട്ടങ്ങളും നിറഞ്ഞ പടിഞ്ഞാറന്‍ യൂറോപ്പിലെ ഒറ്റ നിന്ന് മോസേലി റിവര്‍ വില്ലേജാണ് ലോകത്തിലെ ഏറ്റവും റൊമാന്റിക്ക് ഇടങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 
ബെല്‍ജിയത്തിലെ ബ്രൂഗ്‌സ് രണ്ടാം സ്ഥാനവും നേടി. 

സ്‌കോട്ട്‌ലന്‍ഡിലെ ഇസ്ലേ ഓഫ് സ്‌കൈ, ഗ്രീസിലെ മീകോനോസ്, ഫ്രാന്‍സിലെ ഫ്രഞ്ച് റിവിയേര, സ്‌പെയിനിലെ സണ്‍ സെബാസിയന്‍, ചൈനയിലെ യുനാന്‍ പ്രവിശ്യ, ഇറ്റലിയിലെ  വെനീസ്, കാലിഫോര്‍ണിയയിലെ ബിഗ് സൂര്‍, എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ മറ്റു സ്ഥലങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നഗരങ്ങളും ഈ പട്ടികയില്‍ ഇടം നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
 


LATEST NEWS