ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍  വിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍  വിട്ടു

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മറ്റന്നാള്‍ ഉച്ചവരെയാണ്‌ കസ്ട്ടടിയില്‍ വിട്ടത്.ബിഷപ്‌ സമര്‍പ്പിച്ച ജാമ്യപെക്ഷയും കോടതി തള്ളി.

അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിരണ്ട് തവണ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പോലീസിന്റെ  റിമാന്‍ഡ് റിപ്പോര്‍ട്ട്.കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇനി പാലാ താലൂക്ക് ആശുപത്രിയിലായിരിക്കും വൈദ്യപരിശോധന നടത്തുക.നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.