പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സഞ്ചിതനഷ്ടം 6,348.10 കോ​​​ടി രൂ​​​പ: 15 സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സഞ്ചിതനഷ്ടം 6,348.10 കോ​​​ടി രൂ​​​പ: 15 സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതം
തിരുവനന്തപുരം: കേരളത്തിലെ 130 പൊതുമേഖലാസ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് ക​​​ണ്‍​ട്രോ​​​ള​​​ർ ആ​​​ന്‍​ഡ് ഓ​​​ഡി​​​റ്റർ ജ​​​ന​​​റ​​​ൽ (സി​​​എ​​​ജി) റി​​​പ്പോ​​​ർ​​​ട്ട്. ഇവയില്‍ 15 സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.2017 മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച വ​​​ർ​​​ഷ​​​ത്തെ പൊ​​​തു​​​മേഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത്.
 
26,463.28 കോ​​​ടി രൂ​​​പ​​​യാ​​​ണ് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള വ​​​ര​​​വ്. ഇ​​​ത് ജി​​​ഡി​​​പി​​​യു​​​ടെ 4.04 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 45 എ​​​ണ്ണം 382.84 കോ​​​ടി രൂ​​​പ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി​​​യ​​​പ്പോ​​​ൾ 64 എ​​​ണ്ണം 2,216.01 കോ​​​ടി രൂ​​​പ ന​​​ഷ്ടം വ​​​രു​​​ത്തി​​​വ​​​ച്ചു. മൂ​​​ന്നു സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ലാ​​​ഭ​​​മോ ന​​​ഷ്ട​​​മോ വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം നാ​​​ലു പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ക​​​ട്ടെ ഇ​​​തേ​​​വ​​​രെ ഒ​​​രു വാ​​​ർ​​​ഷി​​​ക ക​​​ണ​​​ക്കു പോ​​​ലും സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല.
 
ലാ​​​ഭ​​​ത്തി​​​ൽ പ​​​തി​​​വു​​​പോ​​​ലെ ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​ണ് മു​​​ന്നി​​​ൽ. ന​​​ഷ്ട​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യും. കെ​​​എ​​​സ്എ​​​ഫ്​​​ഇ, സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യാ​​​ണ് ലാ​​​ഭ​​​മു​​​ണ്ടാ​​​യ​​​വ​​​യി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ. കെ​​​എ​​​സ്ഇ​​​ബി​​​യും സി​​​വി​​​ൽ സ​​​പ്ലൈ​​​സു​​​മാ​​​ണ് ന​​​ഷ്ട​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു തൊ​​​ട്ടുപി​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​ത്.
 
മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സി​​​ൽ അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ പ​​​ർ​​​ച്ചേ​​​സ് സു​​​താ​​​ര്യ​​​മാ​​​യ​​​ല്ല ന​​​ട​​​ന്ന​​​തെ​​​ന്ന് സി​​​എ​​​ജി ക​​​ണ്ടെ​​​ത്തി. ഇ- ​​​ടെ​​​ൻ​​​ഡ​​​റും ദ​​​ർ​​​ഘാ​​​സും വ്യ​​​വ​​​സ്ഥ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണ് ന​​​ട​​​ന്ന​​​ത്. ഗു​​​ണ​​​മേ​​​ന്മ ഉ​​​റ​​​പ്പാ​​​ക്കാ​​​തെ​​​യാ​​​ണ് അ​​​സം​​​സ്കൃ​​ത വ​​​സ്തു​​​ക്ക​​​ൾ വാ​​​ങ്ങി​​​യ​​​തെ​​​ന്നും ക​​​ൽ​​​ക്ക​​​രി സ​​​മ​​​യ​​​ത്ത് കി​​​ട്ടാ​​​ത്ത​​​തി​​​നാ​​​ൽ ഫാ​​​ക്ട​​​റി ര​​​ണ്ടു മാ​​​സ​​​ത്തോ​​​ളം അ​​​ട​​​ച്ചി​​​ട്ട​​​തു വ​​​ഴി കോ​​​ടി​​​ക​​​ളു​​​ടെ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ചെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.
 
റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ അ​​​ക്കൗ​​​ണ്ട​​​ന്‍റ് ജ​​​ന​​​റ​​​ൽ​​​മാ​​​രാ​​​യ ജി. ​​​സു​​​ധ​​​ർ​​​മി​​​ണി, എ​​​സ്. സു​​​നി​​​ൽ രാ​​​ജ്, കെ.​​​പി. ആ​​​ന​​​ന്ദ് എ​​​ന്നി​​​വ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ​​​ത്രസ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

LATEST NEWS