മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തി

തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമ്മാണത്തിന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ എത്തി. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഫണ്ട് സമാഹരിക്കാന്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്.

ഇന്നലെ രാവിലെ ഏഴു മണിയോടെ അബുദാബി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, നോര്‍ക്ക ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

ഇന്ന് വൈകിട്ട് ദൂസിത് താനി ഹോട്ടലില്‍ ഇന്ത്യൻ ബിസിനസ് പ്രഫഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യവസായപ്രമുഖരുമായി സംവദിക്കും. 

വ്യാഴാഴ്ച വൈകിട്ട് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. യു എ ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാൻ ബിൻ മുബാറക് അൽ നഹിയാൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച ഷാർജയിലും ആണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ.


LATEST NEWS