കാലവര്‍ഷക്കെടുതി: അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാലവര്‍ഷക്കെടുതി: അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശിച്ചു

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.കേന്ദ്ര ദുരന്തനിവാരണസേനയെ, കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക്  അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. സംസ്ഥാനത്ത് അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി എത്തിക്കുമെന്നും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ സേന വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


LATEST NEWS