ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സമുദായ സംഘടനകളുടെ നിലപാട് ബി.ജെ.പിക്ക് അനുകൂലമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് ബി.ജെ.പി ക്ക് കിട്ടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

കഴിഞ്ഞ തവണ ശ്രീധരന്‍പിള്ള എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ശ്രീധരന്‍പിള്ളയെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

നേരത്തേ കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബി.ഡി.ജെ.എസ്, എന്‍.എസ്.എസ് എന്നീ സാമുദായിക സംഘടനകള്‍ക്കും ശ്രീധരന്‍ പിള്ളയോടാണ് താല്‍പര്യം. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ശ്രീധരന്‍പിള്ളക്ക് നേടാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.


LATEST NEWS