രാഹുലിനായി കണ്ണീരോടെ ജയിലിനു മുന്നില്‍ ഭാര്യ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുലിനായി കണ്ണീരോടെ ജയിലിനു മുന്നില്‍ ഭാര്യ 


രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍  കഴിയുന്ന കൊട്ടാരക്കര സബ് ജയിലിനു മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് രാഹുലിന്റെ ഭാര്യ.പമ്പയിലോ മരക്കൂട്ടത്തോ രാഹുല്‍ യാതൊരു വിധ വയലന്‍സ് ഉണ്ടാക്കിയിട്ടില്ല എന്ന് ദീപ ചൂണ്ടിക്കാണിക്കുന്നു. ഏതു  ചാനലിന്റെ വീഡിയോ എടുത്തല്ലും കാര്യങ്ങള്‍ വ്യക്തമാണെന്നും രാഹുല്‍ പ്രശ്നങ്ങള്‍ നടക്കുന്ന സമയത്ത്  സന്നിധാനത്തായിരുന്നുവെന്നും ദീപ വ്യക്തമാക്കുന്നു. ചെയ്യാത്ത തെറ്റി നു രാഹുലിനെ ജയിലില്‍ അടച്ചിട്ടു ഒരു മാധ്യമങ്ങളും അത് ചോദ്യം ചെയ്യുന്നില്ല എന്ന് ദീപ പറയുന്നു . രാഹുലിനെ അറസ്റ്റ് ചെയ്ത് പോയതിനു ശേഷമാണ് അവിടെ അക്രമ സംഭവങ്ങള്‍ അരങ്ങേരിയതെന്നും അപ്പോള്‍ അതിലെങ്ങനെ രാഹുല്‍ ഭാഗമാകുമെന്നും ദീപ ചൂണ്ടിക്കാണിക്കുന്നു . ആന്ധ്രയിൽനിന്നു വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതിൽനിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് രാഹുലിനെ അറസ്റ്റ്  ചെയ്തത് 


LATEST NEWS