കനത്ത മഴയെ തുടര്‍ന്ന് തമാരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനത്ത മഴയെ തുടര്‍ന്ന് തമാരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കോഴിക്കോട്: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് തമാരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി. ചുരം വഴി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ നിരോധിച്ചതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അപകടാവസ്ഥ കണക്കിലെടുത്താണ് നിയന്ത്രണത്തിന് കലക്ടര്‍ ഉത്തരവിട്ടത്. ഗതാഗത നിയന്ത്രണം നാളെ രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.

അതേസമയം ക​ന​ത്ത മ​ഴ തുടരുന്നതിനാല്‍  വ​യ​നാ​ട് ജി​ല്ല​യി​ലെ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ട് ഷ​ട്ട​റു​ക​ൾ ഏ​തു നി​മി​ഷ​വും തു​റ​ന്നു​വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ് നൽകിയിട്ടുണ്ട്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 772.50 മീ​റ്റ​റി​ൽ​നി​ന്ന്  പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യാ​യ 775.60 മീ​റ്റ​റി​ലെ​ത്തി​യാ​ൽ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അ​ണ​ക്കെ​ട്ട് ഷ​ട്ട​റു​ക​ൾ തു​റ​ന്നാ​ൽ ഏ​തു സ​മ​യ​ത്തും പ​ടി​ഞ്ഞാ​റ​ത്ത​റ സ്പി​ൽ​വേ വ​ഴി ക​ര​മാ​ൻ​തോ​ടി​ൽ കൂ​ടി പ​ന​മ​രം പു​ഴ​യി​ലേ​ക്ക് ഡാ​മി​ലെ വെ​ള്ളം തു​റ​ന്നു​വി​ടും. ഡാ​മി​ന്‍റെ താ​ഴെ പു​ഴ​യ​രി​കി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.