മലയാളികളായ വിമാനയാത്രക്കാര്‍ക്ക് മാത്രം ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാളികളായ വിമാനയാത്രക്കാര്‍ക്ക് മാത്രം ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് 

കൊച്ചി: വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍ രംഗത്ത്. വിമാന നിരക്കുകളിലെ ആനുകൂല്യം മലയാളികള്‍ക്ക് മാത്രമാണ് എന്നതാണ് ഇത്തവണത്തെ ഈ ഓഫറിന്റെ മികച്ച് സവിശേഷത. 

അതായത്, നിലവില്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലാണ് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 1,099 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 4,999 രൂപയ്ക്കും തുടങ്ങുന്നു. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് നാല് വരെയാണ് ഇളവുകളോടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. കൃത്യസമയത്ത് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ലഭ്യമാകുന്നതാണ്. മാത്രമല്ല, മാര്‍ച്ച് രണ്ട് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയുളള യാത്രകള്‍ക്കാകും ഈ ഓഫര്‍ ബാധകമാകുക. 

കൂടാതെ, കണ്ണൂര്‍ -ബാംഗ്ലൂര്‍ യാത്രയ്ക്ക് 1,999 രൂപയ്ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അതോടൊപ്പം, കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് 3,399 രൂപയ്ക്ക് യാത്ര ചെയ്യാവുന്നതാണ്. മാത്രമല്ല, അഹമ്മദാബാദ് - കൊച്ചി യാത്രയ്ക്ക് 2,499 രൂപയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. ഇതിന്റെ വിശദമായ വിവരങ്ങളും ടിക്കറ്റ് ബുക്ക് ചെയ്യാനും ഗോ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റായ goair.in ലഭിക്കുന്നതാണ്.
 


LATEST NEWS