ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം :  ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. അതായത്, നിലവില്‍ പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.94 രൂപയും, ഡീസലിന് 70.94 രൂപയുമാണ് വില കണക്കാക്കിയിരിക്കുന്നത്.

മാത്രമല്ല, തിരുവനന്തപുരത്ത് ഇന്ന് യഥാക്രമം ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 75.25 രൂപയും, 72.31 രൂപയുമാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കോഴിക്കോട് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 74.26 രൂപയും ഡീസലിന് 71.27 രൂപയുമാണ് വില വരുന്നത്.