ബിഷപ്പ് ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിക്കും; നുണപരിശോധന നടത്താനൊരുങ്ങി അന്വേഷണ സംഘം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഷപ്പ് ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിക്കും; നുണപരിശോധന നടത്താനൊരുങ്ങി അന്വേഷണ സംഘം

കോട്ടയം: മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നു രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഫ്രാങ്കോ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും.

അതേസമയം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിര്‍ത്താല്‍ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന.

അതേസമയം, കേസില്‍ ബിഷപ്പിനു പിന്നാലെ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച സഹായികളും കുടുങ്ങും. പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തവര്‍ ഉടന്‍ പിടിയിലാകും. ഇതുസംബന്ധിച്ച‌് കുറവിലങ്ങാട‌് സ‌്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ‌്ത കേസുകളില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും ജില്ലാ പൊലീസ‌് മേധാവി ഹരിശങ്കര്‍ നിര്‍ദേശം നല്‍കി.