കേരളാ കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗത്തിന്റെ ക്യാമ്പ് ഇന്നും നാളെയും; കുട്ടനാട് സ്ഥാനാർഥിയെ തീരുമാനിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളാ കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗത്തിന്റെ ക്യാമ്പ് ഇന്നും നാളെയും; കുട്ടനാട് സ്ഥാനാർഥിയെ തീരുമാനിക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് എം, ജോസ് കെ മാണി വിഭാഗത്തിന്റെ  സംസ്ഥാന ക്യാംപ് ചരല്‍ക്കുന്നില്‍ ഇന്നും നാളെയുമായി നടക്കും. കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കലാണ്  ചരല്‍ക്കുന്ന് ക്യാംപിലെ പ്രധാന അജണ്ട. പാലാ തോല്‍വിയും ക്യാംപില്‍ വിശദമായി ചര്‍ച്ച ചെയ്യും.

സ്ഥാനാര്‍ഥി നിര്‍ണയം, ചിഹ്നം അനുവദിക്കല്‍, പ്രചാരണം എന്നിവയില്‍ ജോസഫ് വിഭാഗം സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യും. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിനു നല്‍കരുതെന്നതാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം.

2016 ല്‍ ജോസഫ് വിഭാഗം നേതാവ് ജേക്കബ് എബ്രഹാമാണ് മത്സരിച്ചത്.


LATEST NEWS