ദൈവത്തിന്റെ കരങ്ങളുമായി അപ്പോള്‍ അവിടെയെത്തിയത് കപില്‍ ആയിരുന്നു; തന്‍റെ സുരക്ഷ പോലും നോക്കാതെ  80 ല്‍ അധികം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കപിലിന് കണ്ണീര്‍ ഉണങ്ങാത്ത സ്‌നേഹചുംബനങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദൈവത്തിന്റെ കരങ്ങളുമായി അപ്പോള്‍ അവിടെയെത്തിയത് കപില്‍ ആയിരുന്നു; തന്‍റെ സുരക്ഷ പോലും നോക്കാതെ  80 ല്‍ അധികം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കപിലിന് കണ്ണീര്‍ ഉണങ്ങാത്ത സ്‌നേഹചുംബനങ്ങള്‍

മൂന്നാര്‍:  80 ല്‍ അധികം യാത്രക്കാരുമായി വന്ന തമിഴ്‌നാട് ബസ്, ഡ്രൈവറുടെ അശ്രദ്ധമൂലം കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടമാകുമായിരുന്ന സാഹചര്യം മാറ്റി എഴുതിയത് ഉ ജെ സി ബി ഡ്രൈവര്‍ ആണ് ,റാന്നി വടശ്ശേരിക്കര സ്വദേശി കപില്‍. കപില്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ മലയാളികളെ ഞെട്ടിക്കുന്ന വന്‍ അപകട വാര്‍ത്ത‍   ഉണ്ടായേനെ .മലയ്ക്കുസമീപം തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വക ബസാണ് അപകടത്തില്‍പെട്ടത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണു സംഭവം. ജെസിബി ഡ്രൈവറുടെ ഓപ്പറേറ്ററുടെ അവസരോചിത ഇടപെടലാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷയായത്.

 

ഈ സംഭവത്തെക്കുറിച്ച് കപിലിന്റെ സുഹൃത്തായ ജോർജ്ജ് മാത്യു ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ 

സമയം 4 മണിയോടെ അടുത്തിരുന്നു, എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയില്‍ മടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തില്‍ നിന്നും വേര്‍പെട്ട ടണ്‍ കണക്കിന് ഭാരമുള്ള ചെയിന്‍ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവര്‍.

വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുന്‍പേ അതില്‍ നിന്നുള്ള നിലവിളി ഇവരുടെ കാതുകളില്‍ എത്തി. തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂര്‍ണ്ണമായും തെറ്റായ വശംചേര്‍ന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു.

വലതു വശത്തെ ചക്രങ്ങള്‍ റോഡില്‍ നിന്നു വളരെ അധികം പുറത്തു പോയതിനാല്‍ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞതിനാലാണ് വന്‍ ശബ്ദത്തോടെ വണ്ടിനിന്നത്. അപ്പോഴേക്കും വണ്ടിക്കുള്ളില്‍നിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആര്‍ത്തനാദവും പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി.

വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തില്‍ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപില്‍ ആത്മധൈര്യം വീണ്ടെടുത്തു തന്റെ മെഷീനിലേക്ക് ചാടികയറി, വേഗത്തില്‍ സ്റ്റാര്‍ട്ട് ആക്കി. ചെയിന്‍ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതില്‍ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീന്‍ ചലിപ്പിച്ചു.

ഒരു ഭാഗത്തു ചെയിന്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെയോ മെഷീനിന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂര്‍ണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയ്യില്‍ കോരി എടുത്തു. ഏറെക്കുറെ പൂര്‍ണ്ണമായും നിവര്‍ത്തി ബസില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരില്‍ പലരും കണ്ണീര്‍ അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീര്‍ ഉണങ്ങാത്ത സ്‌നേഹചുംബനം നല്‍കി കപിലിനോട് നന്ദി അറിയിച്ചു.

മരണത്തിന്റെയും, വേദനയുടെയും, കാണാക്കയത്തില്‍ നിന്നും എണ്‍പതിലധികം ജീവനുകളെ താങ്ങി എടുത്ത കപിലിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്.

ഇന്നലെ തന്നെ അപകടകരമായി ബസ് ഓടിച്ചതിന് ഡ്രൈവര്‍ കാര്‍ത്തികേയനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു.


LATEST NEWS