കൊ​ച്ചു​വേ​ളി-​ബം​ഗ​ളു​രു ഹം​സ​ഫ​ര്‍ എ​ക്സ്പ്ര​സ് സ​ര്‍​വീ​സ്‌ ശ​നി​യാ​ഴ്ച മു​ത​ല്‍; കേ​ന്ദ്ര സ​ഹ​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം ഉ​ദ്ഘാ​ട​നം ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊ​ച്ചു​വേ​ളി-​ബം​ഗ​ളു​രു ഹം​സ​ഫ​ര്‍ എ​ക്സ്പ്ര​സ് സ​ര്‍​വീ​സ്‌ ശ​നി​യാ​ഴ്ച മു​ത​ല്‍; കേ​ന്ദ്ര സ​ഹ​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം ഉ​ദ്ഘാ​ട​നം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​വേ​ളി​യി​ല്‍​നി​ന്ന് ബം​ഗ​ളു​രു​വി​നു സ​മീ​പ​ത്തെ ബ​ന്‍​സാ​വാ​ഡി​യി​ലേ​യ്ക്കു​ള്ള പു​തി​യ ദ്വൈ​വാ​ര ട്രെ​യി​ന്‍ ഹം​സ​ഫ​ര്‍ എ​ക്സ്പ്ര​സ് ശ​നി​യാ​ഴ്ച മു​ത​ല്‍ സര്‍വീസ് ആരംഭിക്കും. 
കേ​ന്ദ്ര വി​നോ​ദ​സ​ഞ്ചാ​ര സ​ഹ​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

കൊ​ച്ചു​വേ​ളി​യി​ല്‍​നി​ന്ന് വ്യാ​ഴാ​ഴ്ച​ക​ളി​ലും, ശ​നി​യാ​ഴ്ച​ക​ളി​ലും വൈ​കി​ട്ട് 6.50-ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.45-ന് ​ബ​ന്‍​സാ​വാ​ഡി​യി​ലെ​ത്തും. മ​ട​ക്ക​യാ​ത്ര​യി​ല്‍ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും, ഞാ​യ​റാ​ഴ്ച​ക​ളി​ലും വൈ​കി​ട്ട് ഏ​ഴി​നു ബ​ന്‍​സാ​വാ​ഡി​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ദി​വ​സം രാ​വി​ലെ 9.05-ന് ​കൊ​ച്ചു​വേ​ളി​യി​ല്‍ എ​ത്തും. 


LATEST NEWS